2009 ല്‍ ഈറം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ സഹ സംവിധായകനായിരുന്ന അറിവഴകന്‍ സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് അറിവഴകന്‍ മലയാളത്തില്‍ ഹിറ്റായ മെമ്മറീസ് എന്ന ചിത്രത്തിന്റെ റീമേക്ക് അടക്കം നാല് സിനിമകളുടെ സംവിധാനം നിർവഹിച്ചു. കുട്രം 23 എന്ന അരുണ്‍ വിജയ് നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അരുണ്‍ വിജയും അറിവഴകനും കുട്രം 23 ന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ബോര്‍ഡര്‍.
അറിവഴകന്‍ ബോര്‍ഡര്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു കാര്യമേ ഇല്ലത്രെ. ബോര്‍ഡറിന് ശേഷം അറിവഴകന്‍ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. നയന്‍താരയും ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലാണ്.
നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത് കാതു വാക്കുള രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും സമന്തയുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ട്രയാങ്കള്‍ ലവ് സ്റ്റോറിയാണ് ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് വളരെ സാവധാനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അറിവഴകന്‍ സംവിധാനം ചെയ്യുന്ന ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ റെജീന കസന്‍ഡ്രയും സ്റ്റഫി പടേലുമാണ് നായികമാരായി എത്തുന്നത്. ആര്‍മി ഓഫീസറായിട്ടാണ് അരുണ്‍ വിജയ് എത്തുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് അരുണ്‍ ആര്‍മി വേഷം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം റിലീസ് കാത്തിരിക്കുകയാണ്.