തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന താരമാണ് നയൻതാര. മലയാള സിനിമയിൽ തുടങ്ങി പിന്നീട്ട് തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് താരമിപ്പോൾ. മറ്റേത് താരത്തിനെയും അസൂയപ്പെടുത്തും വിധം വലിയൊരു ആരാധകവൃന്ദം തന്നെ നയൻതാരയ്ക്കുണ്ട്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ജയറാം ചിത്രത്തിലെ നായികയായി ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമാണ് നയൻസ് ചെയ്തിരുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് താരം പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് നയൻതാര എത്തിയത്. കഴിഞ്ഞ ദിവസമാണ് നയൻതാര വിവാഹിതയായത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേഷ് ശിവനാണ് നയൻതാരയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.
ഇപ്പോൾ നയൻതാര വിവാഹം ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. വിളിച്ചു. പക്ഷെ, ഞാൻ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. ഇന്റർവ്യൂവിന്റെ തിരക്കുമുണ്ട്, ധ്യാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശൻ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ വെച്ചായിരുന്നു നയൻതാര.യെ കുറിച്ചുള്ള ചോദ്യം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷൻ ഡ്രാമ.