നയൻ‌താരയ്ക്കും വിഘ്നേശിനും ഇരട്ടക്കുട്ടികൾ പിറന്നു!

തെന്നിന്ത്യന്‍ സിനിമയിൽ ലേഡി സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന താരമാണ്‌ നയന്‍താര. മലയാള സിനിമയില്‍ തുടങ്ങി പിന്നീട്ട് തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് താരമിപ്പോൾ. മറ്റേത് താരത്തിനെയും അസൂയപ്പെടുത്തും വിധം വലിയൊരു ആരാധകവൃന്ദം തന്നെ നയന്‍താരയ്ക്കുണ്ട്. സോഷ്യല്‍ മീഡിയകളില്‍ നയൻസ് അത്ര സജീവമല്ല. എന്നാലും താരവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്.

ഇപ്പോഴിതാ നയൻതാരക്കും വിഘ്നേശ് ശിവനും ഇരട്ട കുട്ടികൾ ജനിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിഘ്നേശ് ശിവൻ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ‘ഞങൾ മാതാപിതാക്കളായ വിവരം സന്തോഷ പൂർവം അറിയിക്കുന്നു’. നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, ഞങ്ങൾക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾ വേണം, സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് കുറിച്ചു.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര – വിഘ്നേശ് ശിവൻ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. ഏഴ് വർഷത്തെ പ്രണയത്തിനൊടു വിലായിരുന്നു നയൻതാരയും വിഘ്നേഷും വിവാഹിതരാവുന്നത്. അതിനു മുൻപേ ഇരുവരും ലിവിങ് റിലേഷനിലായിരുന്നു.

Related posts