വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ തന്നെ നയൻസിനെ തേടി ആ സന്തോഷവാർത്ത എത്തി! ആശംസകളേകി ആരാധകർ!

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ നായികയാണ് നയൻതാര. മലയാളചിത്രത്തിലൂടെ തുടങ്ങിയെങ്കിലും താരം ശ്രദ്ധനേടിയത് തെന്നിന്ത്യൻ സിനിമയിലേക്കുള്ള കടന്നു വരവിലൂടെയായിരുന്നു. തമിഴ് തെലുഗു തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷയിലും അഭിനയിച്ച താരം ലേഡി സൂപ്പർ സ്റ്റാർ എന്ന ഉയരത്തിലേക്ക് എത്തി. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് ഇന്ന് ആദ്യം പരിഗണിക്കുക നയൻതാരയെ ആണ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് എത്തിയിരുന്നു.

അതേസമയം കഴിഞ്ഞമാസം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. തമിഴ് സിനിമയിലെ യുവ സംവിധായകരിൽ ഒരാൾ ആയിട്ടുള്ള വിഗ്നേഷ് ശിവനെ ആണ് താരം വിവാഹം ചെയ്തത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നയൻതാരയുടെ അമ്മ പങ്കെടുത്തിരുന്നില്ല. പിന്നീട് ഇരുവരും അമ്മയെ തിരുവല്ലയിൽ എത്തി സന്ദർശനം നടത്തുകയായിരുന്നു. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.

നടിയുടെ 75-ആമത്തെ സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ന് ആയിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സീ സ്റ്റുഡിയോസ് ആയിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. സിനിമയുടെ ഒരു സ്പെഷ്യൽ വീഡിയോ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലേഷ് കൃഷ്ണ ആയിരിക്കും സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സത്യരാജ്, ജയ് എന്നിവർ ആയിരിക്കും സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ജവാൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖാൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Related posts