നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9 ന്!

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ നായികയാണ് നയൻതാര. മലയാളചിത്രത്തിലൂടെ തുടങ്ങിയെങ്കിലും താരം ശ്രദ്ധനേടിയത് തെന്നിന്ത്യൻ സിനിമയിലേക്കുള്ള കടന്നു വരവിലൂടെയായിരുന്നു. തമിഴ് തെലുഗു തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷയിലും അഭിനയിച്ച താരം ലേഡി സൂപ്പർ സ്റ്റാർ എന്ന ഉയരത്തിലേക്ക് എത്തി. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് ഇന്ന് ആദ്യം പരിഗണിക്കുക നയൻതാരയെ ആണ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും ജൂൺ 9ന് വിവാഹതിരാകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ചാണ് വിവാഹം നടക്കുക. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സുഹൃത്തുക്കൾക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക. ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോർട്ട്. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ വാർത്തയെ കുറിച്ച് വിഗ്നേഷ് ശിവനോ, നയൻതാരയോ പ്രതികരിച്ചിട്ടില്ല.

കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയൻതാരയാണ്. ഇതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

Related posts