തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. കാത്തുവാക്കിലെ രണ്ടു കാതല്‍ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് താരത്തിന്റെ മറ്റൊരു ചിത്രം.
ഇപ്പോഴിതാ നയൻതാര അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോർട്ട്. ചെന്നൈ കാലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ വാർത്തയെ കുറിച്ച് വിഗ്നേഷ് ശിവനോ, നയൻതാരയോ പ്രതികരിച്ചിട്ടില്ല.