വഴിയോരകച്ചവടകാരനോട് വിലപേശി ലേഡി സൂപ്പർ സ്റ്റാർ! വൈറലായി വീഡിയോ!

നയൻതാര തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴ് തെലുഗു ഉൾപ്പടെ തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് താരമിപ്പോൾ. വലിയൊരു ആരാധകവൃന്ദം തന്നെ താരത്തിനുണ്ട്. സോഷ്യൽ മീഡിയകളിൽ താരം അത്ര സജീവമല്ല. എന്നിരുന്നാലും താരവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ വഴിയോരക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കുന്ന നയൻതാരയാണ് ഫാൻസ് പേജുകളിൽ നിറയുന്നത്. നയൻതാരയെന്ന സെലിബ്രിറ്റിയെ അല്ല, മറിച്ച്‌ സാധാരണക്കാരിയായ ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക. വെളള ചുരിദാർ അണിഞ്ഞ് നെറ്റിയിൽ വലിയ പൊട്ട് തൊട്ട് വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. മാസ്ക് ധരിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗിന്റെ വില ചോദിക്കുന്നതെന്നാണ് മനസിലാവുന്നത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.


നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ആറ് വർഷമായി പ്രണയത്തിലാണ്. നാനും റൗഡിതാൻ എന്ന വിഘ്‌നേഷ് ചിത്രത്തിൽ നായികയായി നയൻതാര എത്തിയത് മുതലാണ് ഇരുവരും പരിചയത്തിലാകുന്നത്,. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് ചാനലിൽ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര വിവാഹ നിശ്ചയം കഴിഞ്ഞ വിവരം വ്യക്തമാക്കിയത്. കയ്യിലുള്ളത് എൻഗേജ്‌മെന്റ് റിങ്ങാണെന്ന് അവതാരകയോട് നയൻതാര പറയുകയായിരുന്നു.

Related posts