തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ സ്വരത്തിൽ പ്രേക്ഷകർ പറയുന്ന പേരാണ് നയൻതാരയുടേത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലെ തന്നെ ഇന്ന് നയൻതാര ചിത്രങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഇന്ന് സിനിമ പ്രവർത്തകരുടെ ആദ്യ പരിഗണന നയൻതാരയ്ക് ആണ്. നയന്‍താര ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.
പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ്‌സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. നേട്രിക്കണ്‍ ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയന്‍താരയാണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴല്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ഷാരൂഖ് സിനിമയില്‍ എത്തിയതിന്റെ മുപ്പതാം വാര്‍ഷിക ദിനമാണ് ജൂണ്‍ 25. കഴിഞ്ഞ ചില സിനിമകള്‍ വേണ്ട രീതിയില്‍ ശ്രദ്ധ കിട്ടാതായതോടെ താരം ഒരിടവേള സിനിമയില്‍ നിന്ന് എടുത്തിരുന്നു. തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങളാണ് ഷാരുഖിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.