നയന്‍താര തെന്നിന്ത്യയിൽ തന്നെ ഒരുപാട് ആരാധകരുള്ള നടിയാണ്. താരം മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ തമിഴ് ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരം തമിഴ് ചലച്ചിത്രരംഗത്തെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് അറിയപ്പെടുന്നത്. നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹം എന്ന് ഉണ്ടാകും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് ഒരു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ വാക്കുകളാണ്.
ഒരു തമിഴ് മാധ്യമത്തിന്റെ അഭിമുഖത്തിൽ മോതിര വിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിങ് എന്നാണ് നയന്‍താര നല്‍കിയ മറുപടി. നയന്‍താരയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഒന്നടങ്കം വൈറല്‍ ആകുന്നത്. വിഘ്‌നേഷില്‍ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്നാണ് നയന്‍സിന്റെ മറുപടി. കുറച്ച് മാസം മുമ്പ് നായന്‍താരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
നേരത്തെ മറ്റൊരു അഭിമുഖത്തിനിടയിലും നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്‌നേഷ് സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം എന്ന് വിഘ്നേഷ് പറയുന്നു.