മാസ് എന്ന് പറഞ്ഞാൽ കൊലമാസ്സ് എൻട്രിയുമായി ലേഡി സൂപ്പർ സ്റ്റാർ!

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാൽ അത് നയൻ‌താര തന്നെയാണ്. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം തന്നെ അടക്കി ഭരിക്കുന്ന നായികയായി മാറിയ കാഴ്ചയാണ് കണ്ടത്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നായികയായി താരം കടന്നു വരുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ നടപ്പും സ്റ്റൈലും ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് നയന്‍താര തിരിച്ചെത്തിയ ഫോട്ടോ ആണ് വൈറലാവുന്നത്.

വെള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് നയന്‍താരയുടെ വേഷം. മുഖത്ത് മാസ്‌കും കൂളിഗ്ലാസും ഉണ്ട്. ആ നടപ്പിലാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ സ്റ്റൈല്‍ എന്നാണ് ആരാധകരുടെ കമന്റ്. വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നയന്‍താര അണ്ണാത്തെ ചിത്രത്തിന്റെ ഷൂട്ടിങില്‍ നിന്നും ഇടവേള എടുത്തത്. വിഘ്‌നേശ് ശിവനൊപ്പം കൊച്ചിയിലായിരുന്നു നയന്റെ വിഷു ആഘോഷം. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ഹൈദരബാദിലെ രാമോജി റാവു ഫിലി സിറ്റിയില്‍ വച്ചാണ് അണ്ണാത്തെയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. കൊവിഡ് 19 രണ്ടാം തരംഗത്തെയും, രജനികാന്തിന്റെ ആരോഗ്യ പ്രശ്‌നത്തെയും തുടര്‍ന്ന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും പുനരാരംഭിച്ചിരിയ്ക്കുകയാണ്.

Related posts