അവൾ വന്നു,,, കണ്ടു,,, കീഴടക്കി,,, “ഹാപ്പി ബർത്ത് ഡേ നയൻ” സാമന്തയുടെ കുറിപ്പ് വൈറലാകുന്നു  

BY AISWARYA

തമിഴിലെ മിന്നും താരമാണ് നയൻതാര. ലേഡീ സൂപ്പർസ്റ്റാറിന് ഇന്ന് 37 തികയുകയാണ്. കാത്തു വാക്കുലെ രണ്ട് കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് നയൻതാരയുടെ പിറന്നാൾ  ആഘോഷം. സിനിമയുടെ സംവിധായകനും പ്രതിശ്രുത വരാനുമായ വിഘ്നേശ് ശിവൻ ഉൾപ്പെടെ സാമന്തയും മറ്റ് അണിയറ പ്രവർത്തകരും ആണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. തന്റെ പ്രിയതമയ്ക്ക് ആയി വിഘ്‌നേഷ് ഒരുക്കിയ സ്പെഷ്യൽ കേക്കും പാർട്ടിയിൽ സർപ്രൈസ് ആയി.എന്നാലിപ്പോൾ വൈറലാകുന്നത് സാമന്ത നയൻസിന് ഹാപ്പി ബർത്ത് ഡേ പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ്.

“അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി… ഹാപ്പി ബെർത്ത്ഡേ നയൻ”, സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts