ഇഷ്ടഗാനത്തിന്റെ റീല്‍സുമായി നവ്യ

BY AISWARYA

നവ്യ നായര്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ടഗാനത്തിന്റെ റീല്‍സുമായി എത്തിയിരിക്കുകയാണ് താരം.വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാത്തുവാക്കുലെ രണ്ടുകാതല്‍. ഈ ചിത്രത്തിലെ നാന്‍ പിഴൈ എന്ന ഗാനത്തിനൊപ്പമാണ് നവ്യ എത്തിയത്.

https://www.instagram.com/reel/CZWEDgxBq0H/?utm_source=ig_embed&ig_rid=52b98c45-0768-4d43-b42f-b618c80f5290

ആദ്യമായി സ്വന്തം രീതിയില്‍ റീല്‍ ട്രയല്‍ ചെയ്തിരിക്കുകയാണ് നവ്യ. ഈ പാട്ടിന് മനോഹരമായ വരികള്‍ എഴുതിയ വിഘ്‌നേഷ് ശിവനും സംഗീതം നല്‍കിയ അനിരുദ്ധിനും നവ്യ നന്ദി പറഞ്ഞിട്ടുണ്ട്. നവ്യയുടെ റീല്‍ വളരെ നന്നായിട്ടുണ്ടെന്നാണ് ആരാധക കമന്റുകള്‍.

സാഷ തിരുപതിയും രവി.ജിയും ചേര്‍ന്നാണ് ‘നാന്‍ പിഴൈ’ എന്ന ഗാനം ആലപിച്ചിട്ടുള്ളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കലാ മാസ്റ്റര്‍, റെഡിന്‍ കിങ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

Related posts