നവ്യ നായർ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. കൈ നിറയെ ചിത്രങ്ങളായിരുന്നു തുടർന്ന് താരത്തിനുണ്ടായിരുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. നവ്യയ്ക്ക് എന്നും മലയാളികളുടെ മനസ്സിൽ അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ്. മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി വിവാഹ ശേഷവും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു വിവാഹ ശേഷം നടി തന്റെ തിരിച്ചു വരവ് നടത്തിയത്. ലാലിന്റെ നായികയായിയാണ് താരം ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ ചിത്രത്തിന് വേണ്ടത്ര വിജയം നേടാൻ സാധിച്ചില്ല.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാവുന്നത്. ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാർമാജിക് ഷോയിൽ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്.
നവ്യയുടെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന് മുൻപുള്ള ന്യൂയർ ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു. വീട്ടിൽ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക. ചേട്ടൻ നിർബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാൽ മതിയെന്നായി അച്ഛൻ. അന്ന് നടക്കാതെ പോയ ആ ഗോവൻ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾത്തന്നെ ചേട്ടൻ ഓടിക്കും.