കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരത്തിന്റെ അമരത്തത് നവ്യ നായർ!

മലയാളികൾക്ക് ഏറെ സുപരിചിതരായ താരമാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെ താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയിരുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ചൊരു നർത്തകി കൂടിയാണ് നവ്യ. ഇപ്പോഴിതാ നവ്യ നായർ ഗുഡ് വിൽ അംബാസിഡറായി എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ടി വി സി ഫാക്ടറിയും ഇമ്പ്രസാരിയോയും മൃദംഗവിഷനും ചേർന്ന് നാട്യമയൂരി എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വേദിയൊരുങ്ങുന്നത്. നവ്യ നായർ ആണ് നാട്യമയൂരിയുടെ ഗുഡ് വിൽ അംബാസിഡർ. നർത്തകിമാരുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, നടന സപര്യയ്ക്ക് പ്രോത്സാഹനം നൽകുക, പുതിയ അവസരങ്ങളുടെ വാതായനം തുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ടി വി സി ഫാക്ടറി എം ഡിയും പ്രശസ്ത തെന്നിന്ത്യൻ സിനിമ താരവുമായ സിജോയ് വർഗീസ്, ഇമ്പ്രസാരിയോ സി ഇ ഒ ഹരീഷ് ബാബു, മൃദംഗവിഷൻ എം ഡി നിഗോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്രസമ്മേളനത്തിൽ വച്ച് തന്നെ നാട്യമയൂരിയുടെ ലോഗോ പ്രകാശനം സിജോ വർഗീസ് നിർവഹിച്ചു. നാട്യമയൂരി കോർഡിനേറ്റർമാരായ ഡോ. ജോയ് കൃഷ്ണ, കവിത പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനുമായി www.naatyamayoori.org എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.

Related posts