നടി നവ്യ നായര്‍ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം നിരവധി ചിത്രങ്ങളിലൂടെ വളരെ മനോഹരമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിലിടം നേടുകയായിരുന്നു. താരം സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് തന്റെ അച്ഛനെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അച്ഛനെ കുറിച്ച് പറയുന്നത്. കൂടാതെ അച്ഛന്റെ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും നടി കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എന്റെ എല്ലാം എല്ലാം ആയ അച്ഛന്, ഈ സ്‌നേഹത്തിനു പകരം വെക്കാന്‍ ഇന്നുവരെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിലെ കലാകാരിയെ വളര്‍ത്തിയത് ഈ ഒരു വാത്സല്യമാണ്. പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് അച്ഛന്റെ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷം നവ്യ പങ്കുവെച്ചത്. നവ്യ നേരത്തെയും അച്ഛനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അച്ഛന്‍ തന്റെ വീക്ക്‌നെസ്സാണെന്നും, അദ്ദേഹമാണ് തന്റെ സൂപ്പര്‍ ഹീറോ എന്നും ജെബി ജങ്ഷനില്‍ പങ്കെടുക്കവെ നവ്യ പറഞ്ഞിരുന്നു. തന്റെ കലോത്സവങ്ങള്‍ക്കായി അവര്‍ മുടക്കിയത് ലക്ഷങ്ങളാണെന്നും അതൊന്നും കണക്ക് കൂട്ടിയാല്‍ തീരുന്നതല്ലെന്നും താന്‍ വളരെ ഇമോഷണലാണെന്നും നവ്യ പറഞ്ഞിട്ടുണ്ട്.
ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ അച്ഛന് സാധിക്കാന്‍ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കില്‍ പറയണം എന്നായിരുന്നു ജെബി യില്‍ എത്തിയ നവ്യയോട് അച്ഛന്‍ ചോദിച്ചത്. ഇത് കേട്ട നവ്യയുടെ കണ്ണുകള്‍ നിറഞ്ഞു. അങ്ങനെ ഒന്നും ഇല്ലെന്ന് കണ്ണുകള്‍ തുടച്ചുകൊണ്ട് നവ്യ അച്ഛന് മറുപടി നല്‍കി. ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും അവര്‍ തന്നെ സ്‌നേഹിച്ച പോലെ തനിക്ക് തന്റെ മകനെ പോലും സ്‌നേഹിക്കാന്‍ പറ്റുന്നില്ലെന്നും നവ്യ പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജീവമല്ല.