ഇത് ദൈവാനുഗ്രഹം! പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് പ്രേക്ഷകരുടെ സ്വന്തം ബാലമാണി!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം താരത്തിന് വലിയൊരു അളവിൽ പ്രേക്ഷക ശ്രദ്ധനേടിക്കൊടുത്തു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത താരം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

മിനികൂപ്പറിന്റെ കൺട്രിമെൻ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയിലൂടെ താരം തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായർ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.സ്റ്റാൻഡേർഡ് കൂപ്പർ എസ്, ജോൺ കൂപ്പർ വർക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് മിനി കൺട്രിമെൻ വിപണിയിലെത്തിയിരിക്കുന്നത്..

Related posts