മോശമായ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ! നവ്യ പറയുന്നു!

മലയാള സിനിമയിൽ ഏറെ ആരാധകർ ഉള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സിനിമയിൽ അഭിനയത്തിന് പുറമെ വ്യത്യസ്തമായ മേഖലയിൽ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
അടുത്തിടെയായി സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ പഴയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന് ഇഷ്മുള്ളതായി അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ പരിചയമൊന്നുമില്ലെന്ന് നവ്യ പറയുന്നു. ‘സ്റ്റാര്‍’ കാണാന്‍ തീയേറ്ററില്‍ എത്തിയപ്പോഴാണ് നവ്യയുടെ പ്രതികരണം. ധ്യാനിന് ഇഷ്ടമായിരുന്നെന്ന് അറിഞ്ഞതില്‍ സന്തോഷം. ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. മോശമായ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ. നവ്യ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ കുടുംബത്തിന്റെ ഒരു പഴയ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയത്. ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവസനും ചെറിയ പ്രായത്തിലുള്ളപ്പോഴത്തെയാണ് അഭിമുഖം. അഭിമുഖത്തില്‍ ധ്യാനിനോട് ഇഷ്ടമുള്ള നടനും നടിയും ആരാണെന്ന് ചോദ്യം എത്തി. അതിന് ധ്യാനിന്റെ മറുടി നവ്യ നായര്‍ എന്നായിരുന്നു.

ഏറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍. ഇഷ്ടമുള്ള നടി പണ്ട് ശോഭനയും ഇപ്പോള്‍ നവ്യനായരും എന്നാല്‍ ഇപ്പോള്‍ ഇഷ്ടമില്ല. വെള്ളിത്തിരയുടെ കുറച്ച് പോസ്റ്ററുകളൊക്കെ കണ്ടിരുന്നു പിന്നെ അത് മതിയാക്കി. പൃഥ്വിരാജിനോട് ദേഷ്യം തോന്നിയിട്ടില്ല പക്ഷേ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടനും ഇതുപോലെ തോന്നിയിട്ടുണ്ട്. ഏട്ടന്‍ എന്നോട് ചോദിച്ച് നിന്റെ എട്ടത്തിയമ്മയായിട്ട് മീരാജാസ്മിനെ എടുത്താല്‍ നിനെക്കെന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന്. മീരാജാസ്മിന്‍ ബാല എന്നൊരു പടത്തില്‍ കുറച്ച് ഇഴകി ചേര്‍ന്ന് അഭിനയിച്ചിരുന്നു അതിനുശേഷമാണ് എട്ടന്‍ മീരാജാസ്മിനെ വിട്ടത്. ഞാന്‍ നവ്യനായരെയും വിട്ടു എന്നാണ് ധ്യാനിന്റെ മറുപടി.

Related posts