അത് കണ്ടപ്പോൾ എന്നോട് എന്റെ മകൻ ചോദിച്ചത് ഇങ്ങനെ! നവ്യ പറയുന്നു!

കഴിഞ്ഞ ദിവസം നവ്യ നായരുടെ ജന്മദിനമായിരുന്നു. ​നവ്യ പതിവുപോലെ ഗുരൂവായൂരമ്പലനടയിൽ പിറന്നാൾ ദിനത്തിൽ എത്തിയിരുന്നു. എല്ലാത്തവണയും പിറന്നാൾ കേക്കൊരുക്കുന്നത് മകനാണ്. ഇത്തവണ നവ്യക്ക് മകന്റെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി കിട്ടി. സായ് ഇത് കണ്ട് അമ്പരന്നിരിക്കുകയാണ്.

നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചുകൊണ്ട് ഉണ്ടാക്കിയ കേക്ക് ആയിരുന്നു സായിയെ അമ്പരപ്പിച്ചത് . ഈ സ്‌പെഷൽ കേക്ക് ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്ത് തയ്യാറാക്കിയതായിരുന്നു. കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന ഫിലിം റീൽ പോലെ ഒരുക്കിയ വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. സായ് ഈ കേക്ക് കണ്ട് ‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’ എന്ന് ചോദിച്ചതെന്നും നവ്യ കുറിച്ചു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Related posts