എത്ര ശക്തമായി ഒളിച്ചുവച്ചാലും സത്യം അവസാനം പുറത്തുവരും! നവ്യയുടെ വാക്കുകൾ വൈറലാകുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ.

അടുത്തിടെ സ്റ്റാർ മാജിക്കുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങൾ താരമുൾപ്പടെയുള്ളവർ ഏറ്റുവാങ്ങിയിരുന്നു. സന്തോഷ് പണ്ഡിറ്റ് വിഷയം അൽപ്പം വിവാദത്തിലേക്ക് കടന്നപ്പോളാണ് നവ്യക്ക് സോഷ്യൽ മീഡിയയിൽ നിന്നും മോശം അനുഭവം നേരിട്ടത്. എന്നാൽ ഇത് വരെയും നടി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ നവ്യയുടെ പുതിയ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയണ് വൈറലാവുന്നത്. അനിവാര്യമായതിനെ താത്‌കാലികമായി മാത്രമേ നുണകൾ കൊണ്ട് തടഞ്ഞു നിർത്താൻ സാധിക്കൂ. എത്ര ശക്തമായി ഒളിച്ചുവച്ചാലും സത്യം അവസാനം പുറത്തുവരും എന്നാണ് നവ്യ ഇൻസ്റ്റ സ്റ്റോറിയിലൂടെ പങ്കിട്ടത്. എന്താണ് പ്രശ്നം, എന്തിനു വേണ്ടിയാണു ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചത് എന്നുള്ള സംശയത്തിൽ ആണ് ഇപ്പോൾ പ്രേക്ഷകർ.

Related posts