മലയാളികളുടെ സ്വന്തം ബാലാമണിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

ഇഷ്ടം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് ആരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ശേഷം നവ്യ മലയാളികളുടെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയായി മാറി. അതിനിടെ നടി വിവാഹിതയാവുകയും കരിയറില്‍ ബ്രേക്ക് എടുക്കുകയും ചെയ്തു. ഇതിനിടെ ചില സിനിമകളില്‍ നടി അഭിനയിച്ചു. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാവുകയാണ്. സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവുമായി എത്തുകയാണ് നവ്യ. ഒരുത്തീ എന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയ നിരവധി താരങ്ങളുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും സിനിമ ജീവിതത്തിലേക്ക് വീണ്ടും ചുവട് വയ്ക്കുന്നത്.

വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്തതില്‍ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്ന് നടി പറഞ്ഞിരുന്നു. ‘വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റില്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ സിനിമ സീന്‍ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാല്‍ ബുദ്ധി മോശം കാണിച്ചു എന്ന് പറയാന്‍ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂര്‍വമായ തീരുമാനം തന്നെയായിരുന്നു’.നവ്യ പറഞ്ഞിരുന്നു.

Related posts