നവ്യ നായർ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ്. താരം ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത് ജനപ്രിയ നടൻ ദിലീപ് നായകനായെത്തിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ്. തുടർന്ന് ദിലീപിന്റെ നായികയായിത്തന്നെ മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, പട്ടണത്തിൽ സുന്ദരൻ, കല്യാണരാമൻ, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീരപ്രകടനം കാഴ്ചവെച്ചു. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നവ്യ കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്. മലയാളത്തെകൂടാതെ താരം തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നവ്യ സജീവമായിത്തന്നെ ഉണ്ട്. ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത് താരം സെറ്റും മുണ്ടുമണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന ചിത്രങ്ങളാണ്. ഇതിനോടകം തന്നെ ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ നാടൻ ലുക്കിലുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. തനിമലയാളി പെണ്‍കൊടിയായുള്ള വരവ് കിടുക്കി, എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത് എന്നൊക്കെയാണ് ആരാധകര്‍ കമെന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നവ്യ നായരുടെ ക്യൂട്ട് ചിത്രങ്ങളില്‍ നിന്നും
കണ്ണെടുക്കാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. നാടൻ വേഷത്തിൽ മാത്രമല്ല, ചിലപ്പോൾ നവ്യ നായര്‍ മോഡേണ്‍ വേഷത്തിലും എത്താറുണ്ട്. നാടന്‍ ലുക്കാണ് കൂടുതല്‍ ചേരുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.