വിവാഹം ക്ഷണിക്കാൻ പോയപ്പോൾ ഉമ്മൻ ചാണ്ടി സാർ പറഞ്ഞത് ഇങ്ങനെ ! മനസ്സ് തുറന്ന് നവ്യാനായർ !

മലയാളക്കരയെ തന്നെ പിടിച്ചുലച്ച വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗ വാർത്ത ജനം ഞെട്ടലോടെയാണ് കേട്ടത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളിൽ എല്ലാം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. ഉമ്മൻചാണ്ടി മലയാളികൾക്ക് ഒരു സാധാരണ രാഷ്ട്രിയക്കാരൻ മാത്രമല്ല മറിച്ച് നല്ലൊരു വ്യക്തിയാണെന്ന് തെളിയിക്കുന്ന വാർത്തകളും ഓർമ്മകളുമാണ് കേരള കരയിൽ നിന്നെത്തുന്നത്. സാധാരണക്കാരൻ മുതൽ പല പ്രമുഖരും ഉമ്മൻചാണ്ടിയുമായുളള ആത്മബന്ധം പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയെ തൻറെ വിവാഹത്തിന് ക്ഷണിക്കാൻ പോയ അനുഭവം പറയുകയാണ് നവ്യ നായർ.

പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓർമ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്, വരണമെന്ന് അറിയിച്ചപ്പോൾ ഒരുപാട് പ്രോഗ്രാമുകൾ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കിൽ പോവാൻ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു.


സാരമില്ല ഞാൻ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനൽകി. അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുൻപ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാൻ ഇന്നും ഓർക്കുന്നു. ജനങ്ങളോട് ചേർന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് റസ്റ്റ് ഇൻ പീസ്.

Related posts