തിളച്ച എണ്ണയിൽ ഞാൻ നേരെ വെളളവും ഒഴിച്ചു! പാചകം ചെയ്തത് പാളിപ്പോയതിനെ കുറിച്ച് വാചലയായി നവ്യ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ജാനകി ജാനേ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെക്കുറിച്ചും പറയുന്ന നവ്യയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. അതുകൊണ്ട് നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ച് ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉണ്ടാക്കുന്ന രീതികളെല്ലാം കേട്ടു. എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ടു വഴറ്റിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ നമ്മൾ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതൽ ടേസ്റ്റ് ആകാൻ വേണ്ടി കൂടുതൽ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ ഞാൻ നേരെ വെളളവും ഒഴിച്ചു, എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും, എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി.

ചേട്ടൻ ഒന്നും പറഞ്ഞില്ല, കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കുമല്ലോ. ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ. അന്നൊക്കെ നമ്മൾ അഭിനയം ആണല്ലോ. ഏട്ടന്റെ മോളും മോളുടെ ഏട്ടനും ടൈപ്പ് അല്ലേ. അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വൈറലാകുന്നതിനെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. താൻ അഭിമുഖങ്ങളിൽ പറയുന്നതൊക്കെ അന്നും ഇന്നും ഒരുപോലെയാണ് പക്ഷേ ഇപ്പോഴാണ് അതൊക്കെ വൈറലായി മാറുന്നുണ്ട്. പറയുന്ന കാര്യങ്ങളെ അന്ന് ആളുകൾ എടുക്കുന്ന രീതി ഇങ്ങനെ ആയിരുന്നില്ല. നമ്മൾ ഓപ്പൺ ആയി സംസാരിക്കുമ്പോൾ അതിനെ അഹങ്കാരമായിട്ടൊക്കെയാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല. അതിൽ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ ഒന്നും ഇടാറില്ലെന്നും അതിൽ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കാറില്ല.

Related posts