നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി! നവ്യ പറഞ്ഞത് കേട്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ജാനകി ജാനേ എന്ന ചിത്രമാണ് ഇനി നവ്യയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്.

നന്ദനം സിനിമയിലെ ബാലാമണിക്കുണ്ടായ പോലെ ഭ്രമകല്പനകള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നവ്യ ഇപ്പോൾ. ഒരു അഭിമുഖത്തിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ഭ്രമ കല്പനകളാവാം എന്ന് പറഞ്ഞ് കൊണ്ടാണ് നവ്യ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. നവ്യ ഒരു ശ്രീകൃഷ്ണ ഭക്തയാണ്, സ്വന്തം ജീവിതത്തില്‍ അങ്ങനെ ഭ്രമാത്മകമായ സിറ്റുവേഷണിലൂടെ പോയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നവ്യ. താന്‍ അങ്ങനെ ഒരാളായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നതെന്നും, ഭഗവാന്റെ സാന്നിധ്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും നവ്യ പറഞ്ഞിരിക്കുന്നു. ഗുരുവായൂരിലെ ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയെന്നാണ് നവ്യ പറയുന്നത്.

ഉണ്ട്, ഞാന്‍ അങ്ങനെയൊരു ആളായതുകൊണ്ടാവാം. ഗുരുവായൂരപ്പന്റെ പ്രസന്‍സ് എനിക്ക് എപ്പോഴും ഫീല്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ ഇമോഷണലി പ്രശ്‌നമുള്ള ഒരു സാഹചര്യത്തിലായിരുന്നു. അന്ന് പെര്‍ഫോമന്‍സ് കാണാന്‍ ലളിതാന്റി വന്നിട്ടുണ്ടായിരുന്നു. മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ലളിതാന്റിയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. ലളിതാന്റിയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. സാരമില്ല, ഗുരുവായൂരപ്പനുണ്ട് കൂടെ എന്ന് പറഞ്ഞ് ലളിതാന്റി സമാധാനിപ്പിച്ചു. പെര്‍ഫോം ചെയ്യാന്‍ പറ്റുന്നില്ലെന്ന് ഞാന്‍ മാഷിനോട് പറഞ്ഞു. കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ് കഴിഞ്ഞ് ഞാന്‍ ഒരു ഐറ്റം കൂടിയേ കളിക്കുന്നുള്ളൂവെന്ന് പറഞ്ഞു. ആ ഐറ്റം കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി. ആ ഐറ്റം ഒരു 20 മിനിട്ടിന് മേലെ ഞാന്‍ കളിച്ചു. ഒരു ട്രാന്‍സിലാണ് ഞാന്‍ അത് പെര്‍ഫോം ചെയ്തത്. അത് എന്റെ ഒരു എ്‌സ്പീരിയന്‍സാണ്.’ നവ്യ പറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഗുരുവായൂരപ്പന്‍ അടുത്തുള്ളതായി തോന്നിയിട്ടുണ്ട്. എന്റെ വിശ്വാസമായിരിക്കാം, ഭ്രമകല്പനയായിരിക്കാം. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ഘട്ടങ്ങളില്‍ ഒരു കൈ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ഭഗവാന്‍ കൂടെയുണ്ട്. അത് ഓരോ വ്യക്തികളായിട്ടോ വേറെ ഏതെങ്കിലും രൂപത്തിലോ ഉണ്ടായിട്ടുണ്ട്’ നവ്യ പറഞ്ഞിരിക്കുന്നു.

Related posts