ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലുകളിൽ തൊട്ട് വണങ്ങി നവ്യ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ജാനകി ജാനേ എന്ന ചിത്രമാണ് ഇനി നവ്യയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്.


പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 പരിപാടിയിൽ അണിനിരന്നത് സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ. സിനിമാ താരങ്ങളായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ഗായകൻമാരായ വിജയ് യേശുദാസ്, ഹരി ശങ്കർ, സ്റ്റീഫൻ ദേവസ്യ, നവ്യ നായർ, അപർണ ബാലമുരളി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി നവ്യ നായരുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. മോദിയെത്തിയപ്പോൾ കാലിൽ വീണ് നവ്യ വണങ്ങി.

യൂത്ത് കോൺക്ലേവ് ആയതിനാൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപാട് പരിപാടി പരിപാടിയിൽ ഉണ്ടെന്നും തീർച്ചയായിട്ടും പ്രധാനമന്ത്രിയുടെ കൂടെ ഇത്തരമൊരു പരിപാടി പങ്കിടാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ടെന്നും നടി അപർണ ബാലമുരളി പറഞ്ഞു. ഇത്തരം പരിപാടികൾ വളരെ അത്യാവശ്യമാണെന്നും അപർണ ബാലമുരളി ചൂണ്ടിക്കാട്ടി.

Related posts