അറിയപ്പെടുന്ന ആളാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുമെന്നും, അതിനെ അങ്ങനെയേ കണ്ടിട്ടുള്ളൂ! നവ്യ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

അടുത്തിടെ സന്യാസിമാരെ കുറിച്ച് നവ്യ നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയിതാ, നവ്യയുടെ മറ്റൊരു വീഡിയോ ശ്രദ്ധ നേടുകയാണ്. അറിയപ്പെടുന്ന ആളാകുന്നതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചാണ് നവ്യ സംസാരിക്കുന്നത്. അറിയപ്പെടുന്ന ആളാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുമെന്നും, അതിനെ അങ്ങനെയേ കണ്ടിട്ടുള്ളൂ എന്നുമാണ് നവ്യ പറയുന്നത്. നവ്യ നായർ എന്ന പേര് കൊണ്ട് ഞാൻ എവിടെ പോയാലും എനിക്ക് കിട്ടുന്ന മുൻഗണന, അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. ഞാൻ അംഗീകരിക്കുന്നുണ്ട്. അതൊക്കെ ഞാൻ ഏറ്റെടുക്കുന്നുമുണ്ട്. പക്ഷെ അതിന്റെ കൂടെ തന്നെ വരുന്നതാണ്, നമ്മുടെ ജീവിതം ചർച്ച ചെയ്യപ്പെടും. നമ്മൾ ചെയ്യുന്നതിനെ ആളുകൾ കൂടുതൽ ക്രിട്ടിസൈസ് ചെയ്യും. അത് സ്വാഭാവികമാണ്. എന്റെ മാത്രം അല്ല, ഞാൻ അറിയുന്ന അറിയപ്പെടുന്ന ആളുകളുടെ ജീവിതത്തിൽ സംഭവിച്ചതല്ലാതെ ഒന്ന് എന്റെ ജീവിതത്തിലും സംഭവിക്കുന്നില്ല. അറിയപ്പെടുന്ന ആളാവുക എന്ന ഗുണത്തിനോട് താരതമ്യം ചെയ്യുമ്പോൾ ഈ ദോഷങ്ങളൊക്കെ അവഗണിക്കാവുന്നതാണ്,

അതേസമയം, കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പരിപാടിയിൽ നവ്യ സന്യാസിമാരെ കുറിച്ച് നടത്തിയ പരാമർശം ട്രോളായി മാറിയത്. ‘ചില വലിയ സന്യാസിമാരൊക്കെ അവരുടെ ആന്തരിക അവയവങ്ങൾ എടുത്ത് പുറത്തിട്ട് ക്ലീൻ ചെയ്യും അത്രേ.. സത്യമായിട്ടും… ഇങ്ങനെ കേട്ടിട്ടുണ്ട് ഞാൻ. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതൽ അറിയത്തില്ല..’ എന്നായിരുന്നു നവ്യയുടെ വാക്കുകൾ. വേദിയിൽ വെച്ച് തന്നെ നടൻ മുകേഷ് ഇതിനെ ട്രോളിയിരുന്നു.

Related posts