കുടുംബിനിയാവുമ്പോൾ ആ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റിയിരുന്നു! നവ്യ നായർ മനസ്സ് തുറക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.


സിനിമാതിരക്കുകളിൽ നിന്നും മാറി കുടുംബിനിയാവുമ്പോൾ ആ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റിയിരുന്നു. സിനിമാസെറ്റിൽ നായികയ്ക്ക് കിടുന്ന പരിഗണന മറ്റൊരിടത്തും ലഭിക്കില്ലെന്ന് മനസിലാക്കിയിരുന്നു. വിവാഹശേഷമുള്ള മാറ്റങ്ങളെ പോസിറ്റീവായി തന്നെയാണ് കണ്ടത്. പെട്ടെന്ന് മുംബൈയിലേക്ക് പറിച്ച് നട്ടപ്പോൾ ഒരു ഒറ്റപ്പെടലുണ്ടായിരുന്നു. ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു. പിന്നെ മകന്റെ വരവൊക്കെയായി തിരക്കിലായിരുന്നു. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്താണ് എൻഗേജ്ഡായി നിന്നില്ലെങ്കിൽ മനസ് മരവിച്ച് പോകുമെന്ന് മനസിലാക്കിയത്. അപ്പോഴാണ് ഡാൻസിലേക്ക് വീണ്ടും തിരിഞ്ഞത്. പ്രസവ ശേഷം മാനസികമായും ശാരീരികമായുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. ആത്മവിശ്വാസം പോലും കുറവായിരുന്നു. ആ അവസ്ഥയിൽ നിന്നും മാറിയത് നൃത്തത്തിൽ സജീവമായതോടെയാണ്.

നൃത്ത വിദ്യാലയം എന്നതിലുപരി കലകളുടെ സമന്വയമായി മാതംഗി മാറണമെന്നാണ് ആഗ്രഹിക്കുന്നത്.അഭിനയവും ഡാൻസ് സ്‌കൂളുമൊക്കെയായി തിരക്കുകളുണ്ട്. അതേ സമയം തന്നെ കുടുംബത്തിലെ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. മോന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട കാര്യം ചെയ്യുന്നതിനാൽ തിരക്കുകളൊന്നും പ്രശ്‌നമേയല്ല. സംവിധാനത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്. സിനിമയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെ കൂടി കാലമാണ് ഇപ്പോൾ. തികച്ചും നാച്ചുറലായി ചെയ്തുവെന്നായിരുന്നു ഒരുത്തിയെക്കുറിച്ച് എല്ലാവരും പറഞ്ഞത്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. നായകൻ പുതുമുഖമാണെന്നതൊന്നും താനൊരു വിഷമായി കാണുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Related posts