മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.
ഇത്തവണ പുത്തൻ സന്തോഷം ആണ് നവ്യ പങ്കിട്ടത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് നവ്യ പുത്തൻ വീഡിയോയുമായി എത്തുന്നത്. തന്റെ സ്‌കൂൾ മാതംഗിയുടെ വിശേഷങ്ങൾ ആണ് വീഡിയോയിലൂടെ നവ്യ പറയുന്നത്. പേഴ്സണൽ ആയി സെലക്ട് ചെയ്ത കുട്ടികൾക്ക് ആണ് ഇപ്പോൾ ക്‌ളാസ് തുടങ്ങാൻ പോകുന്നത്. ഒഫീഷ്യൽ ആയ ഉദ്‌ഘാടനം പിന്നീട് നടക്കുമെന്നും നവ്യ വീഡിയോയിൽ പറയുന്നു.
നൃത്തപഠനം വലിയ ബുദ്ധിമുട്ട് ആണെന്ന് ഒരിക്കലും ചിന്തിക്കരുത്. അങ്ങനെ ചിന്തിച്ചാൽ നമുക്ക് നൃത്തപഠനം ഈസിയാകില്ല എന്നും നവ്യ കുട്ടികളോടായി പറയുന്നു. ഓരോ ആളുകളും നൃത്തം പഠിക്കുന്നത് ഓരോ ആവശ്യത്തിനാണ്. നൃത്തം പഠിക്കുമ്പോൾ ചില ആളുകൾ മനസ്സിൽ ചിന്തിക്കും ഞാൻ ചെറിയ കുട്ടി അല്ലല്ലോ എനിക്ക് പ്രായം ആയില്ലേ എന്നൊക്കെ. എന്നാൽ നൃത്തം പഠിക്കുമ്പോൾ പ്രായത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല നവ്യ പറയുന്നു.