മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.
ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുന്നത്. പത്തനാപുരത്ത് ഗാന്ധിഭവനില്‍ താരം നടത്തിയ ഒരു പ്രസംഗമാണിത്. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്ന പ്രിവില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയില്‍ സംസാരിച്ചത്. ഒരു ഇലക്ട്രോണിക്‌സ് ഷോപ്പില്‍ പോയപ്പോള്‍ മകന്‍ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു, എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അതുണ്ടെങ്കില്‍ തനിക്ക് ഒരുപാട് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു മറുപടി നല്‍കിയത്.
ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായെന്നും കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ലായെന്നും താരം പറഞ്ഞു. എന്നാല്‍ താന്‍ മകനോട് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞഗെയിമുകള്‍ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലെ എന്ന് ചോദിച്ചുവെന്നും. സാധിക്കും എന്ന മറുപടി മകന്‍ നല്‍കിയെന്നും നവ്യ പറഞ്ഞു. ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കള്‍ക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങള്‍ ആണ് അവര്‍ക്ക് മുന്നില്‍ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവന്‍ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞാന്‍ മകനോട് പറയാറുണ്ട്. സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂര്‍ണമായ ബോധത്തോടുകൂടി മാത്രമേ വളരാന്‍ പാടുള്ളൂ എന്ന് മകന് ഉപദേശവും നല്‍കാറുണ്ട്’ നവ്യ നായര്‍ പറഞ്ഞു.