ഞാൻ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല! വൈറലായി നവ്യയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ, ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളർന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരിൽ ഒരു ഡാൻസ് പെർഫോമൻസുണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെർഫോം ചെയ്യാൻ കേറിയപ്പോൾ എന്തോ ഒരു എനർജി എന്നിൽ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെർഫോമൻസിന് മുൻപെങ്ങും കിട്ടാത്ത കൈയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല.

മുൻപൊരിക്കൽ അപ്പൻഡിസൈറ്റിസ് വേദന കൂടി ആശുപത്രിയിൽ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലർ സെൽഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. താൻ ദൈവ വിശ്വാസിയാണ് ജീവിതത്തിൽ ഏറ്റവും വലിയ ശക്തിയായി തോന്നുന്നത് ഗുരുവായൂരപ്പനാണ് ഞാൻ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. തിയേറ്റർ വിസിറ്റിനൊക്കെ പോയപ്പോൾ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരിൽ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.

Related posts