അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു! നവ്യ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര മടങ്ങി വരവാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എസ് എന്‍ സ്വാമിയും മമ്മൂട്ടിയും അഞ്ചാം വട്ടവും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് നടി നവ്യ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

കെ. മധു സ്വന്തം അമ്മാവനായതുകൊണ്ട് സിനിമയുടെ കഥ അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് നവ്യ ഉത്തരം നല്‍കുന്നത്. ആകെപ്പാടെ സി.ബി.ഐ 5ന്റെ ലൊക്കേഷനില്‍ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്,’ നവ്യ നായര്‍ പറയുന്നു.

Related posts