അയൽവീട്ടിലെ കുട്ടിയാണ് മലയാളികൾക്ക് നവ്യ നായർ. നവ്യ ചെയ്ത വേഷങ്ങൾ എല്ലാം അത്പോലുള്ളവയായിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് താരമാണ് നവ്യ നായർ. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ നവ്യക്ക് സാധിച്ചു. പിന്നീട് നന്ദനം,കല്യാണരാമൻ, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചു. തുടര്‍ന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പിന്നീട് നവ്യ സിനിമയിലേക്ക് തിരികെ വന്നിരുന്നു. ഒപ്പം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരികെയെത്തിയിരുന്നു.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും നടി പങ്കുവെയ്ക്കാറുമുണ്ട്. നവ്യയുടെ കരിയറില്‍ വളരെയധികം വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം. ചിത്രത്തില്‍ ബാലാമണി കൃഷ്ണ ഭക്തയായ പെണ്‍കുട്ടിയുടെ വേഷമാണ് നവ്യ അവതരിപ്പിച്ചത്. ഇപ്പോള്‍ നന്ദനം സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ചിത്രത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്.
നവ്യ നായരുടെ വാക്കുകളിങ്ങനെ, ‘നന്ദനത്തില്‍ വേഷാമണി അമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്‌നേഹത്തോടെ സുബ്ബു എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു. കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്. സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സ്വര്‍ണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കന്‍ സ്‌റ്റൈലില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാന്‍ പറയുന്നത്.