സിനിമയും നൃത്തവും കഴിഞ്ഞാൽ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം! മനസ്സ് തുറന്ന് നവ്യ നായർ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര മടങ്ങി വരവാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടം യാത്ര ചെയ്യാനാണ് എന്ന് പറയുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ. സിനിമയും ഡാന്‍സും കഴിഞ്ഞാല്‍ പ്രിയപ്പെട്ട മൂന്നാമത്തെ കാര്യം സിനിമ കാണല്‍ ആണ്. പിന്നെയുള്ളത് യാത്രയാണ്. യാത്ര ചെയ്യുന്ന ആളാണ്. ഒറ്റക്കും അല്ലാതെയും ഒക്കെ യാത്ര പോകും. എനിക്ക് യാത്ര പോയാല്‍ മതി. ഒറ്റക്കാണോ അല്ലേ എന്നതില്‍ ഒരു നിര്‍ബന്ധവുമില്ല. സ്ഥലം കാണുക എന്നുള്ളത് എന്റെ ഭയങ്കര വീക്ക്‌നെസാണ് എന്നും നവ്യ നായര്‍ പറഞ്ഞു.

Related posts