അമ്മയുടെ ഫോൺ വിളി കാരണം താൻ ഇറങ്ങി പോയി എന്ന് നവ്യയുടെ മകൻ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര മടങ്ങി വരവാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ നവ്യയെ കുറിച്ച് മകന്‍ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായി അമ്മയുടെ ടെന്‍ഷനെ കുറിച്ചൊക്കെ പറഞ്ഞത്. സിനിമയുടെ റിലീസിന് തൊട്ട് മുമ്പായിരുന്നതിനാല്‍ അമ്മ ആകെ ടെന്‍ഷന്‍ ആണെന്നാണ് സായി പറയുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് സിനിമയായത് കൊണ്ട് തന്നെ നവ്യയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. അതേസമയം പൊതുവെ അമ്മ തമാശയൊക്കെ പറയുന്ന കൂട്ടത്തിലാണെന്നാണ് മകന്‍ പറയുന്നത്. ഇന്ന് ഇപ്പോള്‍ ക്യാമറ ഓണ്‍ ആയി നില്‍ക്കുന്നത് കൊണ്ടും റിലീസിന്റെ ടെന്‍ഷന്‍ ഉള്ളത് കൊണ്ടുമാണ് ടെന്‍ഷന്‍ എന്ന് സായി പറയുന്നു. ഈ സമയം മകന്റെ വാക്കുകള്‍ അംഗീകരിച്ച് നവ്യയും എത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന സിനിമയായത് കൊണ്ടും, പ്രത്യേകിച്ച് ഒരു നായക നടന്റെ പിന്‍ബലം ഇല്ലാത്തത് കൊണ്ടും ഉള്ള ടെന്‍ഷനുണ്ടെന്നുമായിരുന്നു നവ്യ പറഞ്ഞത്.

സിനിമയുടെ റിലീസ് തീരുമാനിച്ചത് മുതല്‍, കഴിഞ്ഞ ഒരാഴ്ചയായി അമ്മ ഭയങ്കര തിരക്കിലാണെന്നാണ് സായി പറയുന്നത്. തിരക്കു കാരണം അമ്മ എപ്പോഴും ഫോണിലാണെന്നും താരപുത്രന്‍ പറയുന്നു. പിന്നാലെ അമ്മയോടൊപ്പം ഉറങ്ങാന്‍ പോയ പി മകന്‍ പങ്കുവെക്കുന്നുണ്ട്. റൂമില്‍ പോകുമ്പോൾ അമ്മ ഫോണില്‍ സംസാരിക്കുകയാണ്. റിലീസിന്റെ കാര്യം, വളരെ ഒച്ചത്തിലാണ് സംസാരിക്കുന്നത്. തിരിച്ച് പറയുന്നത് ഒന്നും അമ്മ സാവധാനത്തോടെ അല്ല കേള്‍ക്കുന്നത് എന്നാണ് സായി പറയുന്നത്. ഹെഡ് സെറ്റ് എടുത്ത് വയ്ക്കാന്‍ പറഞ്ഞപ്പോള്‍, അത് കേടായി പോയി എന്ന് പറഞ്ഞുവെന്നാണ് നവ്യ നല്‍കിയ മറുപടിയെന്നാണ് മകന്‍ പറയുന്നത്. പിന്നെ കേടാകാതിരിക്കുമോ എന്നും സായി കമന്റ് അടിക്കന്നുണ്ട്. സഹിച്ച് നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും പറ്റിയില്ല, അവസാനം ഇറങ്ങി പോന്നു എന്നാണ് സായി പറഞ്ഞത്. പിറ്റേ ദിവസം എഴുന്നേറ്റപ്പോള്‍ അമ്മയ്ക്ക് ശബ്ദം അടഞ്ഞിരുന്നു എന്നും സായി പറയുന്നുണ്ട്.

Related posts