മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര മടങ്ങി വരവാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിത ഒരു അഭിമുഖത്തില്‍ നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരുത്തി എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്ത് വന്ന ചിത്രം.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ഇരുണ്ട നിറമുള്ളയാളാണ്. ഒട്ടും ഫെയര്‍ ആയിട്ടുള്ള ആളല്ല. നമ്മളുടെ നാട്ടിലുള്ള കറുത്ത ആളാണ്, ഇരുണ്ട ആളാണെന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മറ്റ് നായികമാരൊക്കെ വരുന്നൊരു പൊതു ഇടത്തേക്ക് പോകുമ്പോള്‍ എനിക്ക് അപകര്‍ഷത തോന്നിയിരുന്നു. ഞാന്‍ അത്രയും സുന്ദരിയല്ല. മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ ചമ്മലായിരുന്നു. അതിനാല്‍ അങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും എന്റെ സാന്നിധ്യം എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമായിരുന്നു. ഷൂട്ടിംഗ് ആണെന്നോ മറ്റോ ഒക്കെ പറയുമായിരുന്നു. പോകാന്‍ പറ്റുന്ന പരിപാടികള്‍ ആണെങ്കില്‍ പോലും ഞാന്‍ ഭയങ്കരമായി ഒഴിവാക്കുമായിരുന്നു. പിന്നെ ഞാന്‍ ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മാച്ച് ചെയ്യാനും മറ്റുള്ളവരോട് മത്സരിക്കാനുമൊക്കെ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അത് മാറി. കാലഘട്ടം മാറിയപ്പോള്‍, ഇപ്പോഴത്തെ കുട്ടികളുടെ സമീപനം കാണുമ്പോള്‍ അവരില്‍ നിന്നും നമ്മള്‍ പഠിക്കുകയാണ്. കാലം മാറുമ്പോള്‍ നമ്മളുടെ സ്‌കിന്‍ ടോണിലോ കളറിലോ ഒന്നും ഒരു കാര്യമില്ല. നമ്മള്‍ വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് മനസിലാകും.
സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സമയത്ത് എനിക്ക് നല്ല സങ്കടം തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആറ്റിട്യൂഡ് മാറി. എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള വളരെ ഫെയര്‍ ആയിട്ടുള്ളൊരു നടിയുണ്ടായിരുന്നു. അവര്‍ സിനിമയില്‍ അത്രയും സജീവമായിട്ടില്ല. ഒരുദിവസം അവര്‍ എന്നോട് പറയുകയാണ്, നിന്നെ കാണാന്‍ അത്ര ഭംഗിയൊന്നുമില്ല, കളറുമില്ല. പക്ഷെ നീ സിനിമയില്‍ ഇത്രയൊക്കെ ആയി. പക്ഷെ എനിക്ക് അങ്ങനെ ആകാന്‍ പറ്റിയില്ലല്ലോ എന്ന്. എനിക്കത് വിഷമമായി. എന്റെ ഉള്ളില്‍ എനിക്ക് സൗന്ദര്യം ഇല്ല എന്ന തോന്നല്‍ എന്റെ ഉള്ളിലൊരു മുറിവാണുണ്ടാക്കിയത്. അത് പക്ഷെ പിന്നീട് പതുക്കെ പതുക്കെ മാറി. ഞാന്‍ കുറേക്കൂടി റിഫൈന്‍ഡ് ആയി. എന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് എന്റെ കാഴ്ചപ്പാട് മാറി. ഇപ്പോള്‍എനിക്ക് കുറേക്കൂടി ആത്മവിശ്വാസമുണ്ട്. മേക്കപ്പ് ഇടാതെ പോകാനുള്ള ആത്മവിശ്വാസം എനിക്കിന്നുണ്ട്.