സോഷ്യല്‍ മീഡിയയല്ല ജീവിതം! വൈറലായി നവ്യയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഇപ്പോള്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര മടങ്ങി വരവാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിത ഒരു അഭിമുഖത്തില്‍ നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സോഷ്യല്‍ മീഡിയയല്ല ജീവിതം, സോഷ്യല്‍ മീഡിയയില്‍ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. ഗോസിപ്പ് വാര്‍ത്തകളെ അവഗണിക്കുകയാണ് ചെയ്യാറുള്ളത് എന്നും നവ്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ, സോഷ്യല്‍ മീഡിയയല്ല ജീവിതം. അവിടത്തെ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങള്‍ ആഴത്തില്‍ മനസ്സില്‍ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകള്‍. കാണുമ്പോള്‍ സന്തോഷമേ തോന്നാറുള്ളൂ.

നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളില്‍ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും റിയലിസ്റ്റിക്, ആര്‍ട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാര്‍ക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരില്‍ അറിയപ്പെടുന്ന സിനിമകള്‍. ആ ഒരു കാലം തിരികെവരണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാന്‍.

Related posts