ഞാന്‍ അങ്ങനെയൊരാളല്ല എനിക്ക് അങ്ങനെയാകാന്‍ ഒരിക്കലും പറ്റുകയുമില്ല.! നവ്യയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. അടുത്തിടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരും നവ്യ നടത്തിയിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തരാം. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

ഇപ്പോള്‍ ഒരുത്തി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ അഭിനയിച്ച ഒരു സിനിമ തിയേറ്ററുകളിലെത്തിയത്. 2017ല്‍ നവ്യാ നായര്‍ കേട്ട കഥയാണ് ഇപ്പോള്‍ സിനിമയായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ, 2017ല്‍ മറ്റോ ആണ് ഞാന്‍ ഒരുത്തീയുടെ കഥ കേള്‍ക്കുന്നത്. അന്ന് വികെപി സിനിമയുടെ ഭാഗമായിട്ടില്ല. സ്ത്രീ കേന്ദ്രീകൃത സിനിമയായതിനാല്‍ എഴുത്തുകാര്‍ത്ത് നിര്‍മാതാക്കളെ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് അതേ കുറിച്ചുള്ള ചര്‍ച്ചകളോ വിവരങ്ങളോ ഒന്നും വന്നില്ല. അതിന് ശേഷവും ഞാന്‍ നിരവധി കഥകള്‍ കേട്ടു. അപ്പോഴെല്ലാം എനിക്ക് തോന്നുമായിരുന്നു ഒരുത്തീ നല്ല സബ്ജക്ടാണല്ലോ അത് കിട്ടിയാല്‍ നന്നായിരുന്നുവെന്നൊക്കെ. അങ്ങനെയിരിക്കെ ഒരു ദിവസം പിന്നണിയില്‍ ഉള്ളവര്‍ വീണ്ടും വിളിച്ച് ഒരു നിര്‍മാതാവിനെ ഒപ്പിച്ച് തരാമോയെന്ന് ചോദിച്ചു. അങ്ങനെ ഞങ്ങള്‍ നടന്നാണ് സിനിമ ചിത്രീകരിച്ചത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അതിജീവനമാണ് സിനിമ പറയുന്നത്. എല്ലാക്കാലത്തും ഞാന്‍ സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. സിനിമയാണ് എന്റെ എല്ലാം. ഒരു ഇടവേള കിട്ടിയാല്‍ സിനിമ കാണാനാണ് ഞാന്‍ ശ്രമിക്കുക. എന്റെ സ്ട്രസ് ഞാന്‍ കുറയ്ക്കുന്നത് സിനിമ കണ്ടിട്ടാണ്.

ഒരുത്തീയുടെ പ്രമോഷനിടയിലും ഞാന്‍ നാരദന്‍, ഭീഷ്മ പര്‍വം, ഗംഗുഭായ് കത്തിയവാഡി, ഗുണ്ട ജയന്‍ തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളും കണ്ടു. വീട്ടുകാര്‍ ഭീഷ്മയ്ക്ക് ടിക്കറ്റെടുത്തപ്പോള്‍ ഞാനും വീണ്ടും ടിക്കറ്റെടുത്തു. എനിക്ക് ഭ്രാന്താണോയെന്ന് വീട്ടുകാര്‍ ചോദിക്കും. ഞാന്‍ ഒരിക്കലും മറ്റുള്ള ഒന്നിന് വേണ്ടിയും എന്റെ പാഷന്‍ ത്യജിക്കില്ല. എന്റെ അമ്മയൊക്കെ സൂപ്പര്‍ വുമണ്‍ ആകാന്‍ വേണ്ടി രാവിലെ മുതല്‍ വൈകിട്ട് വരെ അടുക്കളയിലെ പണി, കല്യാണത്തിന് അടിയന്തരത്തിന് പങ്കെടുക്കല്‍ അമ്മയുടെ സന്തോഷങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവ ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരാളല്ല എനിക്ക് അങ്ങനെയാകാന്‍ ഒരിക്കലും പറ്റുകയുമില്ല.

Related posts