രണ്ടാംവരവിലും മഞ്ജു ചേച്ചിയാണ് കാരണക്കാരി! നവ്യ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. അടുത്തിടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരും നവ്യ നടത്തിയിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തി ആണ് പുറത്ത് ഇറങ്ങാനുള്ള നവ്യയുടെ ചിത്രം.

സിനിമയിലേക്കുള്ള രണ്ടാംവരവിന് കാരണം മഞ്ജു വാര്യരാണോയെന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി എപ്പോഴും ഇൻസ്പിരേഷനാണ്. മഞ്ജു ചേച്ചി പൊളിയാണെന്ന് താരം പറയുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ദിലീപ് നായകനായെത്തിയ ഇഷ്ടത്തിലൂടെയാണ് നവ്യ നായർ അരങ്ങേറിയത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. പുതുമുഖ നായികമാരുടെ ചിത്രങ്ങളിൽ നിന്നും നവ്യയുടെ ഫോട്ടോ സെലക്റ്റ് ചെയ്തത് മഞ്ജുവായിരുന്നു, രണ്ടാംവരവിലും മഞ്ജു ചേച്ചിയാണ് കാരണക്കാരിയായതെന്നാണ് താരം പറയുന്നത്. സാധാരണ പോലെയുള്ള വിവാഹ ജീവിതമാണ് എന്റേത്. ഒരു പ്രശ്‌നവുമില്ലാത്ത ജീവിതമാണെന്നൊന്നും ഞാൻ നുണ പറയുന്നില്ല. വിവാഹ ശേഷം മുംബൈയിൽ എത്തിയപ്പോൾ നല്ല ഒറ്റപ്പെടലായിരുന്നു. അവിടെ ഞാനൊരാൾ മാത്രമായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ.

പല ദിവസങ്ങളിലും ഞാൻ തന്നെ ലിപ്സ്റ്റിക്ക് ഒക്കെ എടുത്തിട്ട് കണ്ണാടി നോക്കിയിരുന്നിട്ടുണ്ടെന്നുമായിരുന്നു നവ്യ പറഞ്ഞത്. പ്രണയമുണ്ടായപ്പോൾ പ്രണയിച്ചിട്ടുള്ളവർ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ഞാൻ മനസിലാക്കിയിടത്തോളം വേറൊരാളും ഈ ലോകത്ത് മനസിലാക്കിയിട്ടില്ലെന്ന്. പക്ഷേ, അപ്പോഴൊക്കെ ഞാൻ എന്റെ മനസിൽ ചിരിച്ചുകൊണ്ട് ഞാൻ അവർക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്നെ ഞാൻ മനസിലാക്കുന്നിടത്തോളം നിങ്ങൾക്ക് മനസിലാവില്ലെന്ന്. എല്ലാ മനുഷ്യരും ഒരുതരത്തിൽ ഫേക്കാണെന്നും താരം പറയുന്നുണ്ട്. നീ അനുഭവിക്കുന്നതിനെ ഡിപ്രഷൻ എന്ന് പറയരുത്. അത് ഒരുപാട് മേലെയുള്ള അവസ്ഥയാണ്. അത് പറയാനുള്ള അർഹതയില്ല എന്റെ വിഷമങ്ങൾക്ക് എന്നുമായിരുന്നു ചേച്ചി എന്നോട് പറഞ്ഞ് തന്നതെന്നും നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. മഞ്ജു വാര്യരുടെ പിന്തുണയെക്കുറിച്ച് നേരത്തെയും നവ്യ നായർ വാചാലയായിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടും താരമെത്താറുണ്ട്.

Related posts