അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു! നവ്യ മനസ്സ് തുറക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. അടുത്തിടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരും നവ്യ നടത്തിയിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തരാം. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

വികെ പ്രകാശ് ചിത്രമായ ഒരുത്തീയിലൂടെയാണ് നടി മടങ്ങി എത്തുന്നത്. ഇപ്പോഴിതാ മടങ്ങി വരവിനെ കുറിച്ച് വാചാലയാവുകയാണ് നവ്യ. ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ. കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു.

തുടര്‍ച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. അതുവരെ ഫ്‌ളാറ്റില്‍ ജീവിക്കാത്ത ഞാന്‍ അവിടുത്തെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തു പോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു, നവ്യ പറയുന്നു.

Related posts