മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന് ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി.
സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. അടുത്തിടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരും നവ്യ നടത്തിയിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
മഞ്ഞ സാരിയും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തത്. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റമാണ്, എങ്ങനെയാണ് ആളുകളോട് പെരുമാറേണ്ടത് എന്നും അറിയാം, നവ്യയുടെ ചിത്രങ്ങൾക്ക് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. ബ്യൂട്ടിഫുൾ, സൂപ്പർബ്, മനോഹരമായ ചിത്രങ്ങൾ കമന്റുകളിലെല്ലാം കാണുന്നത് ആരാധകരുടെ സ്നേഹമാണ്.
View this post on Instagram