നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു! വൈറലായി നവ്യയുടെ വാക്കുകൾ!

മേഘ്‌ന രാജ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കന്നഡയില്‍ നിന്നും മലയാളത്തിലെത്തിയെ മേഘ്‌ന യക്ഷിയും ഞാനും എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ജനഹൃദയങ്ങൾ കീഴടക്കി. എങ്കിലും മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടൊള്ളൂ. 2018ആണ് ഏറെ നാളത്തെ പ്രണയത്തിന് വിരാമമിട്ടുകൊണ്ട് മേഘ്‌ന രാജും കന്നട യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ അധിക കാലം ഈ ജീവിതം ജീവിക്കാന്‍ ഇരുവർക്കും സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020ല്‍ ചിരഞ്ജീവി അപ്രതീക്ഷിതമായി അന്തരിക്കുകയായിരുന്നു. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. മകന്‍ റായന്റെ പുഞ്ചിരിക്കുന്ന മുഖമാണ് ഇന്ന് മേഘ്‌നയെ മുന്നോട്ട് നയിക്കുന്നത്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ മേഘ്‍ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ്. മേഘ്‌നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതില്‍ സന്തോഷമുണ്ട്. ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്‍ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ദൃശ്യം രണ്ട് കന്നഡയില്‍ നവ്യാ നായരാണ് നായിക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദൃശ്യ’ എന്ന ചിത്രവും ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. കന്നഡയില്‍ എക്കാലത്തെയും ഹിറ്റുകള്‍ ഒന്നായി മാറി ദൃശ്യ. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനായിരിക്കുന്നു. ‘ദൃശ്യം’ മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. രാജേന്ദ്ര പൊന്നപ്പയെന്നാണ് ചിത്രത്തില്‍ രവിചന്ദ്രന്റെ നായകന്റെ പേര്.

Related posts