മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ജാനകി ജാനേ എന്ന ചിത്രമാണ് ഇനി നവ്യയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്.
അടുത്തിടെ താരം വിവാദത്തിലും പെട്ടിരുന്നു. പേരിൽ ജാതി വാൽ ചേർത്തതാണ് വിമർശനങ്ങൾക്ക് കാരണം. എന്നാൽ ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേര് നവ്യ നായർ എന്നല്ലെന്നും അതിനാൽ ജാതിവാൽ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല. സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്.
അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്‌സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്‌സ് ഇല്ല. താൻ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായർ തന്നെയായിരിക്കും. നവ്യ നായർ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാർ കാർഡ്, പാസ്‌പോർട്ട്,ഡ്രൈവിങ് ലൈസൻസ്. ഇതിലൊക്കെ ഞാൻ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാൽ ഇല്ല, പിന്നെ ഞാൻ എങ്ങനെ മുറിക്കും? എന്നും നവ്യ നായർ ചോദിച്ചു.