BY AISWARYA
നവ്യ മലയാളസിനിമയില്‍ ഇല്ലെങ്കിലും റിയാലിറ്റിഷോകളിലും സോഷ്യല്‍ മീഡിയയിലുമായി വളരെ ആക്ടീവാണ് താരം. ക്ഷണം നേരം കൊണ്ടാണ് നവ്യയുടെ പോസ്റ്റുകളൊക്കെയും വൈറലായി മാറുന്നത്.
ഏറ്റവും പുതിയതായി താരം മകന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതാണ്. മകന്‍ സായ് കൃഷ്ണയ്ക്ക് ആശംസകള്‍ അറിയിച്ച് നവ്യ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. അമ്മയുടെ ലോകം നീയാണ്, അമ്മയുടെ ശക്തിയും എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പങ്കിട്ടത്.
കുടുംബാംഗങ്ങളോടപ്പം വീട്ടിലും റസ്റ്റോറന്റിലുമായിട്ടായിരുന്നു ആഘോഷം. മകന്‍ ആശംസകളറിയിച്ചെത്തിയവര്‍ക്കും നവ്യ കമന്റിലൂടെ നന്ദി പറയുന്നുണ്ട്.