നവരസയിലെ നായികമാർ!

ഒമ്പത് വ്യത്യസ്ത കഥകൾ കോർത്തിണക്കി ഒരുങ്ങുന്ന ചിത്രമാണ് നവരസ. ഒമ്പത് കഥകൾക്കും ഒമ്പത് സംവിധായകർ ഉള്ള നവരസ നിർമ്മിക്കുന്നത് മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ്. ഒരു തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ചിത്രത്തിലെ ഗാനങ്ങൾ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത് കഥകളുടെ ഒമ്പത് സംവിധായകര്‍ പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ്. പ്രധാനമായും എട്ട് സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെന്നിന്ത്യയിലെ മികച്ച നടിമാരാണ്. രേവതി, പാര്‍വതി, അദിതി ബാലന്‍, രമ്യ നമ്പീശന്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍, രോഹിണി, റിത്വിക, അഞ്ജലി എന്നിവരാണ് ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാവിത്രി എന്ന വേദനയിലും നഷ്ടബോധത്തിലും കഴിയുന്ന സ്ത്രീയായാണ് രേവതിയെത്തുന്നത്. എതിരി എന്ന ചിത്രത്തിലൂടെയാണ് രേവതി നവരസയുടെ ഭാഗമാകുന്നത്. സ്വത്തിനു വേണ്ടി രോഗിയും വയസനുമായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്ന മധ്യവയസ്‌കയായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വാഹിദ എന്നാണ് ഇന്‍മൈ എന്ന ചിത്രത്തിലെ പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര്.

Related posts