ആ വേഷം ചെയ്യാന്‍ ചാക്കോച്ചന് സാധിക്കുമോ…. ? സംശയം പ്രകടിപ്പിച്ച് സംവിധായകന്‍

BY AISWARYA

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സഞ്ജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.സിനിമയിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു. നായാട്ട്് സിനിമയിലേക്ക് വന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് ചെയ്യാനൊരുങ്ങുന്നു എറിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ അതില്‍ ഭാഗമാകാനുളള ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ ഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് സാധിക്കുമോ എന്നാണ് സംവിധായകന്‍ ചോദിച്ചത്. ഞാന്‍ മാറാമെന്നും മാറ്റിപിടിക്കാമൊെക്കെ ഉറപ്പുനല്‍കി. ചിത്രത്തിലെ ആ മാറ്റത്തിന് പിന്നില്‍ മാര്‍ട്ടിന്‍ കൂടിയുണ്ട്.

ചാക്കോച്ചന്‍ പോലീസായാല്‍ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട’് കണ്ട് മനസിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങളും പഠിച്ചത്. സിനിമയില്‍ ചാക്കോച്ചനല്ല, മറ്റൊരാളാണ് എന്ന് പലരും പറയുന്നതിന് പിന്നില്‍ അത്തരത്തിലുളള ചില തയ്യാറെടുപ്പുകളാണെന്ന്് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Related posts