എന്ജോയ് എഞ്ചാമിക്ക് ചുവടുവെച്ച് നസ്രിയ: സുന്ദരിയെന്നു വിളിച്ച് സോഷ്യൽ മീഡിയ

എൻജോയ് എൻജാമി അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായ ഒരു മ്യൂസിക്കൽ വീഡിയോ ആണ്. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ ഗാനം സന്തോഷ് നാരായണൻ ഈണമിട്ട് തമിഴകത്തിന്‍റെ ശ്രദ്ധേയ ഗായകരായ ധീയും അറിവും ചേർന്നാണ് ആലപിച്ചത്. അമിത് കൃഷ്ണൻ സംവിധാനം ചെയ്ത ഈ തമിഴ് റാപ്പ് മ്യൂസിക് വീഡിയോ നമ്മുടെ പൂർവ്വികർ കാടും പ്രകൃതിയുമായി കാത്തുസൂക്ഷിച്ച ബന്ധവും അവയോടിണങ്ങിയുള്ള പഴയ തലമുറയുടെ വാസവുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ നടി നസ്രിയയും സഹോദരനും നടനുമായ നവീനും എൻജോയ് എൻജാമിയുടെ ലിപ് സിങ്ക് വീഡിയോ വേർഷൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വീഡിയോയിൽ ലിപ് സിങ്കിലൂടെ ഗാനം ആലപിച്ച് കിടിലൻ ആക്ഷനുകളുമായാണ് എത്തിയിട്ടുള്ളത്. നടൻ വിനയ് ഫോർട്ടും ഫഹദ് ഫാസിലിന്‍റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലും ഉള്‍പ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ഇവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് വളരെ രസകരമായ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ചിത്രങ്ങൾ നസ്രിയ ഒരു വിവാഹ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങളാണ്. ചിത്രങ്ങൾ പക‍ത്തിയിരിക്കുന്നത് സഹോദരൻ നവീൻ തന്നെയാണ്. ചിത്രത്തിൽ നസ്രിയ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് റെഹാന ബഷീറാണ്. ഈ വസ്ത്രം ഫ്ലോറൽ ഡിസൈനിലുള്ളതാണ്. താരങ്ങളും ആരാധകരും കമന്‍റുകളുമായി നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴേയും എത്തിയിട്ടുണ്ട്. നടി അന്ന ബെൻ കമന്‍റ് ചെയ്തത് സുന്ദരീ എന്ന് വിളിച്ചുകൊണ്ടായിരുന്നു. നടി ലെനയും ചിത്രത്തിന് ലൗ റിയാക്ഷനുമായി എത്തിയിരുന്നു.

Related posts