മലയാള ചലച്ചിത്രരംഗത്ത് ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയായിരുന്നു നന്ദിനി. ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി മലയാള സിനിമയിലേക്ക് എത്തുന്നത്. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, കരുമാടിക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ നന്ദിനിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് താരം തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. വർഷങ്ങൾക്കിപ്പുറം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോൾ ഒന്നുകൂടി സുന്ദരിയായി എന്നല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. എന്നാൽ 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്ന വാർത്ത ആരാധകർക്ക് അവിശ്വസനീയമായിരുന്നു.
വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ജീവിതത്തിൽ വലിയ ഉയർച്ചകൾ നേടി എങ്കിൽ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടിൽ ആലോചനകൾ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികൾക്ക് പറ്റിയ ഒരാളെ ഉടൻ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി നായികയായി എത്തുന്നത്. തുടർന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടേയും 30ലേറെ ചിത്രങ്ങളിലൂടെ തമിഴ് തെലുങ്ക് കന്നട പ്രേക്ഷകരുടെയും പ്രിയങ്കരിയായി.