എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞാണ് ഞാനന്ന് ചിരിച്ചത്! മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ്!

നമിത പ്രമോദ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നമിത അഭിനയരംഗത്ത് അരങ്ങേറിയത് ബാലതാരമായാണ്. തുടർന്ന് നായികയായെത്തി മലയാളികളുടെ മനസ്സിലിടം നേടി. താരം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് സിനിമയ്ക്ക് പുറമെയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് താരം പറയുന്ന ഒരു അഭിമുഖമാണ്. നമിത പ്രമോദ് ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. താരം ദിലീപിന്റെ നായികയായി സൗണ്ട് തോമ, വില്ലാളിവീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നമിതയ്ക്ക് ദിലീപുമായി അടുത്ത സൗഹൃദമുണ്ട്. നമിതയുടെ അടുത്ത സുഹൃത്താണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിര്‍ഷയുടെ മക്കളുമായും ഇവര്‍ക്ക് സൗഹൃദമുണ്ട്.

ഇപ്പോഴിതാ മീനാക്ഷിയുമായി സൗഹൃദം ആരംഭിച്ചതിനെക്കുറിച്ച് പറയുകയാണ് നമിത.
തുടക്കത്തിൽ മീനാക്ഷിയൊരു ജാഡക്കാരിയാണെന്നാണ് താൻ കരുതിയത്. എന്നാൽ ഒരു വിമാനയാത്ര കൊണ്ട് കാര്യങ്ങളൊക്കെ മാറി മറിഞ്ഞെന്നാണ് നമിത പറയുന്നത്. വാക്കുകളിങ്ങനെ, എന്റെ സഹോദരിയെ പോലെയും ആത്മാർഥ സുഹൃത്തിനെയും പോലെയുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. ഞങ്ങൾ പരിചയപ്പെട്ട കഥയൊന്നും പറയാതിരിക്കുകയാണ് നല്ലതെന്ന് പറഞ്ഞാണ് നമിത മീനാക്ഷിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. അഞ്ച് വർഷം മുൻപ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും.

ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു. കണ്ടപ്പോൾ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവൾ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം അവൾ ലൊക്കേഷനിൽ വന്നിരുന്നു. അന്ന് ഞാൻ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്. സെറ്റിൽ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോൾ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞാണ് ഞാനന്ന് ചിരിച്ചത്. പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോൾ നാദിർഷയുടെ മക്കളുമുണ്ട്. അവരെന്നെ നോക്കി ചിരിക്കുന്നുണ്ട്. മീനാക്ഷി ഇടംക്കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഞങ്ങൾ ഫ്‌ളൈറ്റിൽ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. പക്ഷേ ജാഡയായത് കൊണ്ട് ഞാൻ മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാൾക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാൻ ഭയങ്കര കൊതി. ഫ്‌ളൈറ്റ് അറ്റൻഡൻഡ് ആയിട്ടുള്ള ഒരുത്തനുണ്ട്. ഭയങ്കര സുന്ദരനാണ് അവൻ.

ഞാനും മീനാക്ഷിയും പരസ്പരം നോക്കി. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോവാൻ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല, അവനെ കാണാൻ വേണ്ടി വീണ്ടും വീണ്ടും ഞങ്ങളിത് വാങ്ങി കൊണ്ടേ ഇരുന്നു. അവന്റെ പേര് നോക്കാൻ പറഞ്ഞത് നാദിർഷിക്കായുടെ ഇളയമകൾ ഖദീജയാണ്. അവളന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അങ്ങനെ പേര് നോക്കി, സാഹീൽ എന്നോ മറ്റോ ആണ് പേര്. അവൻ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നത്.

Related posts