ഭർത്താവിനൊപ്പമുള്ള സുന്ദരനിമിഷങ്ങൾ പങ്കുവെച്ച് നമിത

namitha.hus

തെന്നിന്ത്യയുടെ താര സുന്ദരിയായ അഭിനേത്രിയാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റുമായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമുള്ള  നമിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

namitha kapoor
namitha kapoor

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  2017 നവംബറിലാണ് നമിത തന്‍റെ സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹശേഷം രണ്ട് വര്‍ഷത്തോളം താരം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തിരുന്നു.  തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത് വൈറലായിരുന്നു. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്‍റെ പുറത്ത് കയറി ഇരുന്ന് ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തോടൊപ്പം സ്നേഹ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളുമായിരുന്നു നമിത പങ്കുവെച്ചത്.

namita romantic photos
namita romantic photos

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവാകുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്ന നിക്കിയെ ഒരു നായ രക്ഷപെടുത്തുന്നതുമാണ് പ്രമേയം.

 

Related posts