ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് ആരാധകർ! വൈറലായി നമിതയുടെ മറുപടി!

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി തിളങ്ങി നിൽക്കുകയാണ് താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നിൽ എത്തുന്നത്. പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും നമിത തുടക്കം കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു.

ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്. ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് എന്നതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്, താങ്കൾ കന്യക ആണോ എന്ന ചോദ്യത്തിന് നമിത നൽകിയ ഉത്തരം ഞാൻ കന്യകയാണ് എന്നാണ്. ഇതിനൊപ്പം ഞാൻ ഒരു ആണായിരുന്നെങ്കിൽ ആരെ വിവാഹം കഴിച്ചേനെ എന്നൊരാൾ ചോദിച്ചിരുന്നു, താൻ അനുഷ്ക ഷെട്ടി യെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു  എന്നും നമിത പറയുന്നു.

Related posts